
കടുത്ത പ്രമേഹവും അപൂർവ രോഗവും ബാധിച്ച ഫാത്തിമ എന്ന വിദ്യാർത്ഥിനിക്ക് സംസ്ഥാന സർക്കാരിൻറെ സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷൻ വഴി ലഭ്യമാക്കിയ മരുന്ന് ഫാത്തിമയെ ചികിത്സിക്കുന്ന ഡോക്ടർ ഉമാ നായർക്ക് ഭിന്നശേഷി രക്ഷാ കർതൃ സംഘടന തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറിയും ജീവകാരുണ്യ മാധ്യമപ്രവർത്തകനുമായ കെ എം നാസർ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൈമാറുന്നു.
പെരുമ്പാവൂർ :സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് വി .ഇ അബ്ദുൽ ഗഫൂറിനും മന്ത്രിക്കും സർക്കാരിനും നന്ദി അറിയിച്ചു ഫാത്തിമയുടെ കുടുംബം.കടുത്ത പ്രമേഹവും അപൂർവ രോഗം ബാധിച്ച 19 കാരി ഫാത്തിമക്ക് 24 മണിക്കൂറിനുള്ളിൽ മരുന്ന് എത്തിച്ചു നൽകി സംസ്ഥാന സർക്കാരിൻറെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷൻ എറണാകുളം ജില്ല വേറിട്ട മാതൃകയായി. തങ്ങളുടെ കുട്ടിയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഐസിയുവിന്റെ പുറത്തിരുന്ന് ഫാത്തിമയുടെ മാതാവ് എഴുതിയ കുറിപ്പ് ഭിന്നശേഷി രക്ഷാകർതൃ ജീവകാരുണ്യ സംഘടന തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെഎം നാസറിന് എസ് ഐഡി കോഡിനേറ്റർ ഡോക്ടർ ദിവ്യ രാമകൃഷ്ണൻ വഴി ലഭിക്കുകയായിരുന്നു.പ്രസ്തുത നിവേദനം സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കും ഓഫീസിലേക്കും അയച്ചുകൊടുത്തു. ഇതിനിടയിൽ സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോക്ടർ ഇ ദരിസ് വിഷയത്തിൽ നേരിട്ട് ഇടപെടുകയും ഫാത്തിമയുടെ ജീവൻ രക്ഷിക്കുവാൻ ആവശ്യമായ മരുന്ന് ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴി ഹോസ്പിറ്റലിൽ എത്തിച്ച മരുന്ന് ഫാത്തിമ റഫീഖിനെ ചികിത്സിക്കുന്ന പെരുമ്പാവൂരിലെ സാൻജോ ഹോസ്പിറ്റൽ തേടി ഡോക്ടർ നായർക്ക് കൈമാറി. പെരുമ്പാവൂരിലെ എംഎസ്എസ് യൂണിറ്റ് ഭാരവാഹികളും ഫാത്തിമയുടെ മരുന്നിന് ആവശ്യമായ കരുതൽ ഒരുക്കുവാൻ തയ്യാറാണെന്ന് അറിയിച്ചു ഇതോടെ ഇതോടെയാണ് മരുന്ന് ലഭിക്കുവാനുള്ള സാഹചര്യം എളുപ്പമായത് . അവധി ദിനം ആയിരുന്നിട്ട് കൂടിശിശുദിനത്തിൽ തന്റെ കുട്ടിയോടും കുടുംബത്തോടും കാണിച്ച കരുതലിന് മാതാപിതാക്കളായ അസ്മയും റഫീക്കും അളവറ്റ സന്തോഷവും പ്രകടിപ്പിച്ചു. ഫാത്തിമയുടെ ചികിത്സയ്ക്ക് കരുതലായി നേതൃത്വം കൊടുക്കുന്ന ഡോക്ടർമാരും പ്രത്യേകം സ്നേഹാദരങ്ങൾ അറിയിച്ചു. വർഷങ്ങൾക്കു മുമ്പാണ് കുഞ്ഞായിരിക്കുമ്പോൾ ഫാത്തിമക്ക് കടുത്ത പ്രമേഹത്തിനൊപ്പം ഓട്ടോ ഇമ്മ്യൂൺ സഫലൈറ്റിസ് എന്ന അപൂർവ രോഗം ബാധിക്കുന്നത്. പിന്നീട് നാടിൻറെ ഒന്നാകെ സഹായത്തോടെ ലക്ഷങ്ങൾ ചെലവാക്കിയാണ് ഫാത്തിമ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. ഇതിനിടയിൽ ഒരാഴ്ച മുമ്പാണ് ഫാത്തിമക്ക് നിമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ പെരുമ്പാവൂർ സാഞ്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാ മാസവും നിശ്ചിത തീയതിക്കുള്ള അപൂർവ രോഗത്തിനുള്ള മരുന്ന് എടുത്തില്ലെങ്കിൽ സാധാരണ ജീവിതം സാധ്യമല്ല. ആയതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിൻറെ സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന വി കെയർ പദ്ധതിയിലൂടെ ഫാത്തിമയുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ലഭ്യമാക്കാൻ സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് വി ഇ അബ്ദുൽ ഗഫൂറിനോട് ആവശ്യപ്പെടുമെന്ന് വി കെയർ പദ്ധതി വിശാലമായി നടപ്പാക്കുന്നതിന് ഭേദഗതികൾ കൊണ്ടുവരണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായി തണൽപരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ അറിയിച്ചു.
Photo Courtesy - Google









